marianvibes
marianvibes
Sunday, 30 Mar 2025 00:00 am
marianvibes

marianvibes

തീര്‍ത്ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയിലേക്ക് നോമ്പുകാല തീര്‍ത്ഥാടനത്തിന് എത്തുന്ന വിശ്വാസികളുടെ എണ്ണം വര്‍ധിച്ചു. 

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രൂപതകളില്‍ നിന്നും വിവിധ ഇടവകകളില്‍ നിന്നും വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കുരിശുമലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

കാഞ്ഞിരപ്പള്ളി രൂപതയിലെ എരുമേലി ചേനപ്പാടി, ചാമംപതാല്‍, വെളിച്ചിയാനി  തുടങ്ങിയ ഇടവകകളില്‍ നിന്നും വൈദികരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ മലകയറാന്‍ എത്തിയിരുന്നു 

വലിയ നോമ്പിലെ കുരിശുമല കയറ്റത്തിന്റെ ഭാഗമായി ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ രൂപതയിലെ ഏതാനും വൈദികരോടൊപ്പം   കുരിശുമല കയറി പ്രാര്‍ത്ഥിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m