marianvibes
marianvibes
Wednesday, 02 Apr 2025 00:00 am
marianvibes

marianvibes

കൂടുതൽ മക്കളുള്ള കുടുംബങ്ങൾ ജീവൻ്റെ സാക്ഷികളും വക്താക്കളുമാണെന്നും അവരെ മുൻപോട്ടു നയിക്കാൻ ആവശ്യമായത് ദൈവം സമയാസമയങ്ങളിൽ നൽകുമെന്നും ഉദ്ബോധിപ്പിച്ച് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. 

താമരശ്ശേരി രൂപത മരിയൻ പ്രോ-ലൈഫ് സമിതി സംഘടിപ്പിച്ച പ്രോ-ലൈഫ് ദിനാഘോഷം "ജീവോത്സവ് 2K25' തിരുവമ്പാടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. .

താമരശ്ശേരി രൂപതയിലെ പ്രോലൈഫിന്റെ ഒന്നര ദശാബ്ദ കാലത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമായി  നാലും അതിൽ കൂടുതൽ മക്കളുള്ള 700 ഓളം   വലിയ കുടുംബങ്ങളാണ് പങ്കെടുത്തത്.

 സമ്മേളനത്തിനു മരിയൻ പ്രോ-ലൈഫ് രൂപതാ ഡയറക്‌ടർ ഫാ. ജോസ് പെണ്ണാപറമ്പിൽ അധ്യക്ഷത വഹിച്ചു. താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായി പ്രോ-ലൈഫ് സമിതി തയ്യാറാക്കിയ 'കുഞ്ഞേ
നിനക്കായ്' പദ്ധതിയുടെ ഉദ്ഘാടനം ബിഷപ് നിർവഹിച്ചു.

തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. തോമസ് വി. മേക്കാട്ട്, ഡോ. ഫിലോമിന മാത്യു, ഡോ. ബീന സിഎംസി, അമ്പിളി മാത്യു എന്നിവരെ ആദരിച്ചു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m