marianvibes
marianvibes
Thursday, 03 Apr 2025 00:00 am
marianvibes

marianvibes

ക്രൈസ്തവ വിശ്വാസത്തിന്റെ പ്രകാശത്തിൽ, പരിശുദ്ധ പിതാവിന്റെയും പരിശുദ്ധസിംഹാസനത്തിന്റെയും ചിന്തകളോട് ചേർന്ന് ചരിത്രം, രാഷ്ട്രീയം, സംസ്കാരം, ശാസ്ത്രം, കല തുടങ്ങി, വിവിധ മേഖലകളെക്കുറിച്ചുള്ള രചനകളിലൂടെ പ്രശംസനീയമായ രീതിയിൽ മുന്നോട്ടുപോകുന്ന "ചിവിൽത്ത കത്തോലിക്ക" മാസികയുടെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ആശംസാസന്ദേശമയച്ച് ഫ്രാൻസിസ് പാപ്പാ. 

"ചിവിൽത്ത കത്തോലിക്ക" മാസിക ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ നൂറ്റിയെഴുപത്തിയഞ്ചാം വാർഷികാവസരത്തിലാണ്, ഡയറക്ടർ ഫാ. നൂഞ്ഞോ ദാ സിൽവ ഗൊൺസാൽവേസിനാണ് പാപ്പാ സന്ദേശമയച്ചത്.

കഴിഞ്ഞ 175 വർഷങ്ങളിൽ, ലോകത്തിലെ വിവിധസംഭവങ്ങളെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ വ്യാഖ്യാനിച്ചുകൊണ്ട് വിവിധ തലമുറകൾക്ക് "ചിവിൽത്ത കത്തോലിക്ക" നൽകിയ സേവനങ്ങൾക്ക് പാപ്പാ നന്ദി പറഞ്ഞു.

 മാസികയുടെ പ്രസിദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ സേവനം ചെയ്യുന്ന ഈശോസഭാവൈദികരുൾപ്പെടുന്ന സന്ന്യസ്തർക്കും, എഴുത്തുകാർക്കും തന്റെ ആശംസകൾ നേരുന്നുവെന്ന് പാപ്പാ കുറിച്ചു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m