marianvibes
marianvibes
Thursday, 03 Apr 2025 00:00 am
marianvibes

marianvibes

മാർപാപ്പായുടെ ആരോഗ്യസ്ഥിതി സ്ഥായിയായി തുടരുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളിൽ, ശ്വസനം, ശബ്ദം, ചലനം എന്നീ മേഖലകളിൽ ചെറിയ പുരോഗതിയുണ്ടെന്ന്  പരിശുദ്ധസിംഹാസനത്തിന്റെ പ്രസ് ഓഫീസ് അറിയിച്ചു.

മാർപാപ്പായുടെ ശ്വാസകോശഅണുബാധയിൽ കുറവ് വന്നതായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ രക്തപരിശോധനയിലും, നെഞ്ചിന്റെ എക്സ്റേയിലും വ്യക്തമായതായി പ്രെസ് ഓഫീസ് വിശദീകരിച്ചു. എന്നാൽ ആശുപത്രിയിലെന്നപോലെ, പാപ്പായ്ക്ക് ഉയർന്ന തോതിൽ ഓക്സിജൻ നൽകുന്നത് രാത്രിയിലും, അത്യാവശ്യഘട്ടങ്ങളിലും തുടരുന്നുണ്ടെന്നും എന്നാൽ പകൽ സാധാരണയായി ചെറിയ തോതിൽ മാത്രമാണ് പാപ്പായ്ക്ക് ഓക്സിജൻ നൽകുന്നതെന്നും, അത് തുടർച്ചയായി നല്കേണ്ടിവരുന്നില്ലെന്നും വത്തിക്കാൻ കൂട്ടിച്ചേർത്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m