marianvibes
marianvibes
Saturday, 05 Apr 2025 00:00 am
marianvibes

marianvibes

പരിശുദ്ധാത്മാവാണ് യഥാർത്ഥ സമാധാനം മാനവഹൃദയത്തിനേകുന്നതെന്നും, സമൂഹങ്ങളിലും രാഷ്ട്രങ്ങളിലും സംഘർഷങ്ങളെ അതിജീവിക്കാനും, സമാധാനവും ഐക്യവും സാധ്യമാക്കാനും ആത്മാവിന്റെ സഹായം പ്രധാനപ്പെട്ടതാണെന്നും ഫ്രാൻസിസ് പാപ്പാ. 

 കത്തോലിക്കാ കരിസ്മാറ്റ്ക് നവീകരണപ്രസ്ഥാനത്തിന്റെ ജൂബിലിതീർത്ഥാടനവുമായി ബന്ധപ്പെട്ട് വത്തിക്കാനിലെത്തിയവർക്ക് നൽകിയ സന്ദേശത്തിലാണ് പരിശുദ്ധാത്മാവിന്റെ പ്രാധാന്യത്തെയും, ലോകത്തിനായുള്ള മാദ്ധ്യസ്ഥ്യപ്രാർത്ഥനയുടെ ആവശ്യത്തെയും കുറിച്ച് പാപ്പാ എഴുതിയത്.

ആത്മാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഉദ്‌ബോധനം കരിസ്മാറ്റിക് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർക്കുവേണ്ടി മാത്രമുള്ളതല്ലെന്ന് ഓർമിപ്പിച്ച പാപ്പാ,, ഈയൊരനുഭവം, സമാധാനത്തിന്റെയും പ്രത്യാശയുടെയും ഉറവിടമെന്ന നിലയിൽ ലോകത്തേക്കെത്തിക്കാൻ തീർത്ഥാടകരെ ആഹ്വാനം ചെയ്തു. മനുഷ്യഹൃദയത്തിൽ സമാധാനം വർഷിക്കാൻ പരിശുദ്ധാത്മാവിന് കഴിയുമെന്നോർമ്മിപ്പിച്ച പാപ്പാ, ഈയൊരു ആത്മാവിന്റെ സഹായമാണ്, കുടുംബങ്ങളിലെയും, സമൂഹങ്ങളിലെയും, രാജ്യങ്ങൾ തമ്മിലുമുള്ള സംഘർഷങ്ങളെ അതിജീവിക്കാൻ നമ്മെ സഹായിക്കുകയെന്ന് ഉദ്‌ബോധിപ്പിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                  Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0