marianvibes
marianvibes
Saturday, 05 Apr 2025 00:00 am
marianvibes

marianvibes

 സമൂഹത്തിൽ വർദ്ധിച്ചിരുന്ന ലഹരി ഉപയോഗത്തിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് പൊടിമറ്റം യൂണിറ്റ് ജാഗ്രതാ സമിതി രൂപീകരിച്ചു.

 രാസലഹരി ഉള്‍പ്പെടെ മദ്യം മയക്കുമരുന്നുകളുടെ ഉപയോഗവും വ്യാപനവും തടയുതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തണമെന്ന്  യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിന് നേതൃത്വം നല്‍കേണ്ട സംസ്ഥാന ഭരണനേതൃത്വം തുടരുന്ന ഉത്തരവാദിത്വ രഹിത നിലപാടിനെയും നിസംഗത മനോഭാവത്തെയും സമ്മേളനം അപലപിച്ചു.

മദ്യം, മയക്കുമരുന്ന്, രാസലഹരി എന്നിവയുടെ ഉപയോഗം സൃഷ്ടിക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ ഉള്‍പ്പെടെ പൊതുസമൂഹത്തെ ബോധവ ല്‍ക്കരിക്കുന്നതിനും ഇവയെ പ്രതിരോധിക്കുന്നതിനുമായി ഇടവക തലത്തില്‍ ജാഗ്രതാസമിതിക്കും രൂപം നല്‍കി.

കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0