marianvibes
marianvibes
Monday, 07 Apr 2025 00:00 am
marianvibes

marianvibes

ഇന്ന് കേരള സമൂഹത്തിൽ ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ സമുദായം എന്ന നിലയിൽ ഒറ്റക്കെട്ടായി ക്രൈസ്തവർ സംഘടിക്കേണ്ടത്  അനിവാര്യമാണെന്ന് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. 

കാർഷിക മേഖലയിൽ നിന്നും നാം കുടിയിറക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ കണ്ണുതുറക്കേണ്ട സമയമാണിത്. ഏറ്റവും ശക്തമായി പോരാടേണ്ട സമയമാണിത്. വനപാലകർ വീട്ടിൽ പന്നിയിറച്ചിയുണ്ടോ എന്ന ചോദിച്ച് വരാൻ ധൈര്യപ്പെടരുത്. അതിനുള്ള കൂട്ടായ്മ്‌മ രൂപീകരിക്കും. വനംമന്ത്രിക്ക് കണ്ണില്ല. ആരോ എഴുതിക്കൊടു ക്കുന്നതിന് താഴെ ഒപ്പിടുന്ന ആളായി മന്ത്രിമാറി. കഴിവില്ലെങ്കിൽ രാജിവച്ചുപോകണ മെന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത പ്രസിഡൻ്റ് ചാക്കോ കാളംപറമ്പിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. സബിൻ തു മുള്ളിൽ 19 ആവശ്യങ്ങൾ അടങ്ങിയ അവകാശ പ്രഖ്യാപനം നടത്തി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                           Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0