marianvibes
marianvibes
Tuesday, 08 Apr 2025 00:00 am
marianvibes

marianvibes

വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികള്‍ ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത്, സ്റ്റേ ചെയ്യാനും മറ്റ് ഇളവുകള്‍ നല്‍കാനും ആവശ്യപ്പെട്ട് ഇതുവരെ എട്ട് ഹർജികള്‍ ആണ് സുപ്രീംകോടതിയില്‍ സമർപ്പിക്കപ്പെട്ടിട്ടുള്ളത്.

ഇവയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു.

വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന ഹർജികള്‍ അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യമില്ല എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ ഹർജികള്‍ സാധാരണ രീതിയില്‍ സമയമാകുമ്പോൾ മാത്രം പരിഗണിക്കും. ഹർജികള്‍ ലിസ്റ്റിംഗ് നടത്തുന്നതിന് ശക്തമായ ഒരു സംവിധാനം നിലവിലുണ്ട്. അതനുസരിച്ചുള്ള സമയത്ത് വിഷയം പരിഗണിക്കാം എന്നാണ് സുപ്രീംകോടതി ഹർജിക്കാരെ അറിയിച്ചിട്ടുള്ളത്.

വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വിവിധ ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരും കോണ്‍ഗ്രസ് നേതാക്കളുമായ കപില്‍ സിബല്‍, അഭിഷേക് മനു സിംഗ്വി തുടങ്ങിയവരാണ് ഹർജികളില്‍ അടിയന്തര വാദം കേള്‍ക്കല്‍ വേണമെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിരസിക്കുകയായിരുന്നു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m