marianvibes
marianvibes
Tuesday, 08 Apr 2025 00:00 am
marianvibes

marianvibes

പരീക്ഷണങ്ങൾ കഠിനമാകുമ്പോൾ, ദൈവത്തെ കൂടുതൽ മുറുകെ പിടിക്കണമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

രോഗികൾക്കും ആരോഗ്യമേഖലയിലെ പ്രവർത്തകർക്കും വേണ്ടി നടന്ന ജൂബിലി വിശുദ്ധ കുർബാനയിൽ അയച്ച സന്ദേശത്തിലാണ് മാർപാപ്പായുടെ ഈ ഉദ്ബോധനം.

 പുതിയ ജനതയാകുവാനുള്ള ദൈവത്തിന്റെ വിളിയെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് പാപ്പാ സന്ദേശം ആരംഭിച്ചത്.

ഭൂതകാലത്തിന്റെ അസ്വാരസ്യങ്ങൾക്കു നടുവിൽ ദൈവം നമ്മെ കൈപിടിച്ചുയർത്തുന്നത്, ഇപ്രകാരം നവസൃഷ്ടികളായി മാറുന്നതിനാണെന്നും പാപ്പാ സന്ദേശത്തിൽ കുറിച്ചു. ബാബിലോൺ പ്രവാസസമയത്ത് ഭാവിയെക്കുറിച്ചുള്ള എല്ലാ സ്വപ്നങ്ങളും അസ്തമിച്ച ഇസ്രായേൽ ജനതയെയും, സുവിശേഷത്തിൽ, നിന്ദനത്തിനും അപമാനത്തിനും ഇരയായ സ്ത്രീയെയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എല്ലാവരെയും സംരക്ഷിക്കുന്ന ദൈവപരിപാലനയെ പാപ്പാ എടുത്തുപറഞ്ഞത്. നോമ്പുകാലത്ത്, ഇപ്രകാരം നമ്മെ രക്ഷിക്കുവാൻ കഴിവുള്ള ദൈവത്തിൽ ആശ്രയം വച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ സന്ദേശത്തിൽ ആവർത്തിച്ചാവശ്യപ്പെടുന്നു.

പരീക്ഷണങ്ങൾ കഠിനമാകുമ്പോൾ, ദൈവത്തെ കൂടുതൽ മുറുകെ പിടിക്കണമെന്നും പാപ്പാ പറയുന്നു. തുടർന്ന്, രോഗികൾക്കും, ആരോഗ്യപ്രവർത്തകർക്കും വേണ്ടിയുള്ള ജൂബിലി ആഘോഷത്തിന്റെ പ്രത്യേകതയും പാപ്പാ ചൂണ്ടിക്കാട്ടി. രോഗാവസ്ഥയെന്നത് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷണങ്ങളിൽ ഒന്നാണെന്നും, തദവസരത്തിൽ നമ്മുടെ ദുർബലതയെ കൂടുതൽ നാം തിരിച്ചറിയുന്നുവെന്നും പറഞ്ഞ പാപ്പാ, ഈ അവസരങ്ങളിൽ ദൈവം നമ്മെ തനിച്ചാക്കുന്നില്ല എന്ന തിരിച്ചറിവ് സുദൃഢമാക്കണമെന്നും ആവശ്യപ്പെട്ടു. നമ്മെ സൃഷ്ടിച്ച ദൈവം  നമ്മുടെ ബലഹീനതയിലും പങ്കുചേരുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m