പാലാ രൂപത SMYM തുരുത്തിപ്പള്ളി സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ സൺഡേ സ്കൂൾ കുട്ടികൾക്കായും യുവജനങ്ങൾക്കായും ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു.
സെമിനാർ തുരുത്തിപ്പള്ളി വികാരി ഫാ അഗസ്റ്റിൻ പീടികമലയിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
SMYM തുരുത്തിപള്ളി യൂണിറ്റ് കടുത്തുരുത്തി ഫൊറോന കൗൺസിലർ ജെസ്ലിൻ മരിയ ജോസ് സ്വാഗതം പറഞ്ഞു. സെമിനാറിന് സഞ്ജു പി ചെറിയാൻ നേതൃത്വം നൽകി. സെമിനാറിനു ശേഷം SMYM തുരുത്തിപ്പള്ളി A യൂണിറ്റ് പ്രസിഡണ്ട് ജോസിയാസ് ജോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുരുത്തി പള്ളി SMYMB യൂണിറ്റ് പ്രസിഡന്റ് ലൂസിയ വിൻസന്റ് നന്ദി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m