marianvibes
marianvibes
Thursday, 10 Apr 2025 00:00 am
marianvibes

marianvibes

മാർപാപ്പയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പുതിയ വിവരങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ.

 നിലവിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ  ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു എന്നും മാർപാപ്പയുടെ ശബ്ദത്തിലും ചലനശേഷിയിലും നേരിയ പുരോഗതി ഉണ്ടെന്നും വത്തിക്കാൻ പ്രസ്സ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പ്രസ്താവനയിൽ അറിയിച്ചു.

രാത്രിയിലും പകൽ സമയങ്ങളിൽ ചില അവസരങ്ങളിലും ഉയർന്ന അളവിൽ ഓക്സിജൻ നൽകുന്ന ബാഗ്-റിസർവോയർ മാസ്ക് പാപ്പയ്ക്ക് നൽകുന്നുണ്ട്. മറ്റു സമയങ്ങളിൽ അദ്ദേഹം നാസൽകാനുല ഉപയോഗിച്ചാണ് ശ്വാസമെടുക്കുന്നത്.

ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനുള്ള മരുന്നുകളോടൊപ്പം ഫിസിയോ തെറാപ്പികളും മറ്റു വ്യായാമങ്ങളും മാർപാപ്പയ്ക്ക് നൽകിവരുന്നു. വിശ്രമവേളയിൽ അദ്ദേഹം പൊതുപരിപാടികൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ടെങ്കിലും മറ്റ് കാര്യങ്ങളിൽ സജീവമാണ്. പ്രസ്താവനയിൽ പറയുന്നു.