marianvibes
marianvibes
Friday, 11 Apr 2025 00:00 am
marianvibes

marianvibes

യുവജനങ്ങളാണ് സമൂഹത്തെ താങ്ങിനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനാവുകയെന്നും രൂപതകളുടെയും സമര്‍പ്പിത സമൂഹങ്ങളുടെയും ശുശ്രുഷാ രംഗങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ കഴിയുന്നത് യുവജനങ്ങള്‍ അവയിലേക്ക് കടന്ന് വരുന്നതുകൊണ്ടാണെന്നു ഉദ്ബോധിപ്പിച്ച് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം.
മെയ് 14 മുതല്‍ 16 വരെ മാനന്തവാടി ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന യൂത്ത് സിനഡിനോടനുബന്ധിച്ച് ഇറക്കിയ സര്‍ക്കുലറിലാണ് അദ്ദേഹം  ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തിന്റെ ഭരണ, ഉദ്യോഗ, നീതിന്യായ സംവിധാനം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുര ശുശ്രുഷാ മേഖലകളി ലെല്ലാം ജോലി ചെയ്യുന്നതിന് യുവജനങ്ങളെ കൂടുതല്‍ പ്രാപ്തരാക്കേണ്ടതുണ്ട്. ക്രൈസ്തവ വിശ്വാസത്തെയും ധാര്‍മ്മികതയേയും തകര്‍ക്കാനുള്ള ശ്രമം എന്നും ഉണ്ടാകുമെന്നത് ദൈവം നമുക്ക് മുന്നറിയിപ്പ് തന്നിട്ടുള്ളതാണ്. ക്രൈസ്തവ സമൂഹം ഇക്കാര്യം വേണ്ടത്ര ഗൗരവത്തോടെ മനസിലാക്കേണ്ടിയിരിക്കുന്നു.
മനഃശാസ്ത്രം, മനുഷ്യാവകാശം തുടങ്ങിയ പേരുകളില്‍ പല അധാര്‍മ്മികതകളും സമൂഹങ്ങളിലേക്ക് ഒളിച്ച് കടന്നു കൂടിയിട്ടുണ്ട്. ഇതിന്റെ ഫലമായി മാതാപിതാക്കള്‍ മക്കളെ വഴക്കു പറയരുതെന്നും, പുരുഷനോ സ്ത്രീയോ ആയി ജനിച്ചാലും അതില്‍ ഏതാകണമെന്നത് ഓരോരുത്തര്‍ക്കും തീരുമാനിക്കാ മെന്നുള്ള ആശയങ്ങള്‍ സമൂഹത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുവെന്നും സര്‍ക്കുലറിൽ ചൂണ്ടികാട്ടുന്നു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m