marianvibes
marianvibes
Friday, 11 Apr 2025 00:00 am
marianvibes

marianvibes

അട്ടപ്പാടി: ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നേതൃത്വം നൽകിയ മുണ്ടംവേലി അഭിഷേകാഗ്നി കൺവെൻഷൻ സമാപിച്ചു.

 അഞ്ചുദിവസം നീണ്ടുനിന്ന കൺവെൻഷനിൽ പതിനായിരങ്ങൾ പങ്കെടുത്തു. സമാപനദിനത്തിൽ 05:00 മണിയ്ക്ക് ജപമാല ആരംഭിച്ചു. തുടർന്ന് ആലപ്പുഴ രൂപതാദ്ധ്യക്ഷൻ മാർ ജെയിംസ് ആനാപറമ്പിൽ പിതാവ് ദിവ്യബലി അർപ്പിച്ച്  സന്ദേശം നൽകി. തുടർന്നുള്ള ശുശ്രൂഷകൾക്ക് വട്ടായിലച്ചൻ നേതൃത്വം നൽകി. കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും പ്രത്യേകം വെഞ്ചരിച്ച ജപമാലകൾ നൽകി. പ്രത്യേക വിടുതൽ ശുശ്രൂഷകൾ നടത്തപ്പെട്ടു. തുടർന്ന് ദിവ്യകാരുണ്യ ആരാധനയോടെ ശുശ്രൂഷകൾ സമാപിച്ചു. മുണ്ടംവേലി സെന്റ് ലൂയിസ് പള്ളി വികാരി ബഹുമാനപ്പെട്ട ജോസി അച്ചൻ നന്ദി പറഞ്ഞു പ്രാർത്ഥിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0