പരിശുദ്ധ സിംഹാസനത്തിന്റെ സ്മാരക സംരക്ഷണ കമ്മീഷന് പുതിയ വനിതാ പ്രസിഡന്റിനെ നിയമിച്ചു . പരിശുദ്ധ സിംഹാസനത്തിന്റെ സ്മാരക സംരക്ഷണ കമ്മീഷന് പുതിയ വനിതാ പ്രസിഡന്റിനെ നിയമിച്ചു .
Saturday, 12 Apr 2025 00:00 am

marianvibes

പ്രൊഫസർ എൽവിറ കജാനോയെ വത്തിക്കാന്റെ ചരിത്രപരവും കലാപരവുമായ സ്മാരകങ്ങളുടെ സംരക്ഷണത്തിനായുള്ള സ്ഥിരം കമ്മീഷന്റെ പ്രസിഡന്റായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ നിയമിച്ചു.

 1955 മെയ് 29 ന് പാർമയിൽ ജനിച്ച പ്രൊഫസർ എൽവിറ റോമിലെ ലാ സാപിയൻസ സർവകലാശാലയിൽ നിന്ന് വാസ്തുവിദ്യയിൽ ബിരുദവും ചരിത്രം, രൂപകൽപ്പന, വാസ്തുവിദ്യയുടെ പുനഃസ്ഥാപനം എന്നിവയിൽ ഡോക്ടറേറ്റും നേടി. വത്തിക്കാൻ മ്യൂസിയങ്ങളുടെ മുൻ ഡയറക്ടറും 2017 ജനുവരി മുതൽ പ്രസിഡന്റുമായ പ്രൊഫസർ ഫ്രാഞ്ചെസ്‌കോ ബുറാനെല്ലിക്കു പകരമായിട്ടാണ് പ്രൊഫസർ എൽവിറ ചുമതലയേൽക്കുന്നത്.

1923 ജൂൺ 27-ന് പതിനൊന്നാമൻ പീയൂസ് പാപ്പായാണ് പരിശുദ്ധ സിംഹാസനത്തിലെ ചരിത്രപരവും കലാപരവുമായ സ്മാരകങ്ങളുടെ സംരക്ഷണത്തിനായുള്ള സ്ഥിരം കമ്മീഷൻ സ്ഥാപിച്ചത്.  2001-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ കീഴിൽ സാംസ്കാരിക പൈതൃക സംരക്ഷണ നിയമം നിലവിൽ വന്നതോടെ, വത്തിക്കാൻ സിറ്റിയിലും, വിദേശ പ്രദേശങ്ങളിലും നടത്തുന്ന എല്ലാ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, പുതിയ നിർമ്മാണങ്ങൾ, പ്രദർശന പദ്ധതികൾ, സംരക്ഷണ ഇടപെടലുകൾ എന്നിവയിലും കമ്മീഷൻ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m