marianvibes
marianvibes
Saturday, 12 Apr 2025 00:00 am
marianvibes

marianvibes

ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സാന്തോ ദൊമിങ്കോയിലെ ജെറ്റ് സെറ്റ് എന്ന നിശാക്ലബിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ ഇരകൾക്ക് ഫ്രാൻസിസ് പാപ്പായുടെ പേരിൽ ടെലെഗ്രാം സന്ദേശമയച്ചു.

വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീനാണ്, നിരവധി പേരുടെ മരണത്തിനിടയാക്കിയ ഈ അപകടത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കുമായി, സാന്തോ ദൊമിങ്കോ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ഫ്രാൻസിസ്‌കോ ഓസോറിയാ അക്കോസ്ത്തയ്ക്ക് സന്ദേശമയച്ചത്.

സാന്തോ ദൊമിങ്കോയിൽ നിരവധി ആളുകളുടെ മരണത്തിനും നൂറുകണക്കിനാളുകളുടെ പരിക്കിനും കാരണമായ ഈ ദാരുണപകടത്തിൽ പാപ്പാ ദുഖിതനാണെന്നും, അപകടത്തിൽ മരണമടഞ്ഞവർക്ക് പരിശുദ്ധപിതാവ് നിത്യശ്വാസമാശംസിക്കുന്നുവെന്നും കർദ്ദിനാൾ പരൊളീൻ എഴുതി.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് പാപ്പാ അനുശോചനങ്ങൾ അർപ്പിക്കുന്നുവെന്നും, പരിക്കേറ്റവർ പെട്ടെന്ന് സൗഖ്യം നേടാനായി പ്രാർത്ഥനകളേകുന്നുവെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി എഴുതി. അപകടത്തിൽപ്പെട്ടവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും എല്ലാ ശുശ്രൂഷകളും സഹായവും ലഭിക്കട്ടെയെന്നും, പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം അവർക്കുണ്ടാകട്ടെയെന്നും തന്റെ സന്ദേശത്തിൽ കുറിച്ച കർദ്ദിനാൾ, ഏവർക്കും, ഉത്ഥിതനായ ക്രിസ്തുവിലുള്ള പ്രത്യാശയുടെ അടയാളമായി പാപ്പായുടെ ആശ്വാസദായകമായ ആശീർവാദവും നേർന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                           Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0