marianvibes
marianvibes
Saturday, 12 Apr 2025 00:00 am
marianvibes

marianvibes

തിരുവത്താഴമേശയിൽ അയാൾ എവിടെയായിരിക്കും ഇരുന്നിട്ടുണ്ടാവുക ജൂഡസിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്.
അതു പിടുത്തം കിട്ടണമെങ്കിൽ തലയിൽ നിന്ന് ലിയൊനാർഡോ ഡാ വിഞ്ചിയുടെ ആ ക്ലാസ്സിക് പടം  ഇളക്കിക്കളയണം
ഫോട്ടോ സെഷനിലെന്നപോലെ മേശയുടെ കൃത്യം നടുക്ക് യേശു , രണ്ട് വശങ്ങളിലായി
ആറാറു പേരും !

യേശുവിന്റെ കാലത്തിനും ദേശത്തിനും നിരക്കാത്ത രീതിയിലാണ് ചിത്രകാരനത് മെനഞ്ഞത് .
കസേര പോലും  പൊതുവായ ഒരു രീതിയായിരുന്നില്ല .
triclinium എന്നൊരു റോമൻ ശീലമാണ് പൊതുവേ  വിരുന്നുകളിൽ പാലിച്ചിരുന്നത് - വലിയൊരു ഊട്ടു മുറിയാണത് .
ആറിഞ്ചോളം ഉയരമുള്ള യു - ഷേപ്പുള്ള ഒരു മേശയുണ്ടാവും .
തറയിൽ വിരിച്ച കുഷ്യനിൽ ഇടതു വശത്തേക്ക് അൽപ്പം ചരിഞ്ഞു കിടന്നു (  recline )
ഭക്ഷിക്കുന്ന രീതിയാണ് . 
ഭക്ഷണത്തിനിടെ കണ്ണീരു കൊണ്ട് അവന്റെ പാദങ്ങൾ കഴുകിയ സ്ത്രീയുടെ കഥയൊക്കെ സാധ്യമാകുന്നത് അങ്ങനെയാണ് .

ഒരാൾ എത്ര ദരിദ്രനാണെങ്കിൽ പോലും പെസഹായിൽ അപ്രകാരം ഭക്ഷിക്കണമെന്ന്  ചട്ടം ഉണ്ടായിരുന്നു ,
നന്നായി ഒരുക്കിയ വിശാലമായ മാളിക മുറിയാണെന്ന സുവിശേഷ സൂചനയുണ്ട് .

ഒരേ മേശയ്ക്ക് ചാരെ ഇരിക്കുമ്പോഴും ചില മുൻഗണനകൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട് .
തങ്ങളിൽ ആരാണ് വലിയവരെന്ന ശിഷ്യരുടെ തർക്കം ശ്രദ്ധിക്കണം .
ആതിഥേയന്റെ ഇടതും വലതും ഇരിക്കാനാവശ്യപ്പെടുകയാണ് ഏറ്റം മുന്തിയ ആദരവും പരിഗണനയും  , guest of honor.

തർക്കമില്ലാത്ത വിധത്തിൽ ഒരു വശത്ത് യോഹന്നാനുണ്ട്.
അതയാൾ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട് : യേശു സ്നേഹിച്ച ശിഷ്യൻ അവന്റെ വക്ഷസ്സിനോട് ചേർന്ന് കിടന്നു.
റിക്ലൈനിംഗിൽ മാത്രം സാദ്ധ്യമാവുന്ന കാര്യമാണത് .

മറുവശത്താണയാൾ ,
അത്രയും ചേർന്ന് - ചേർത്ത് .
ഒരേ പാത്രത്തിൽ നിന്നും ഭക്ഷിക്കാൻ കഴിയുന്ന വിധത്തിൽ അത്രയും അടുത്ത് .
ഒരു മാത്ര യേശു തന്റെ ശിരസ്സ് അയാളുടെ നെഞ്ചോട് ചേർത്തു പിടിച്ചുട്ടുണ്ടാവും: സ്നേഹിതനെ  -  സ്നേഹിതനെ !

അവർക്കിടയിലെ രഹസ്യ ഭാഷണം  യോഹന്നാൻ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഓർക്കണം.

കടപ്പാട് : Fr.bobby jose kattikad

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                    Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0