കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ഥാടന കേന്ദ്രത്തിലേക്ക് താമരശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിയിലിന്റെ നേതൃത്വത്തില്‍ നടന്ന തീർത്ഥാടനവും കുരിശിന്റെ വഴി പ്രാർത്ഥനയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാക്കുന്നു.
താമരശേരി മേരി മാതാ കത്തീഡ്രലില്‍ നിന്നും രാത്രി പത്തിന് ആരംഭിച്ച തീര്‍ത്ഥയാത്ര മലബാറിന്റെ കുടിയേറ്റ തീര്‍ത്ഥാടന കേന്ദ്രമായ കുളത്തുവയല്‍ സെന്റ് ജോര്‍ജ് ദൈവാലയത്തില്‍ രാവിലെ എട്ടു മണിയോടെ എത്തിച്ചേര്‍ന്നു.ആലുവ മംഗലപ്പുഴ മേജര്‍ സെമിനാരി പ്രഫസര്‍ ഫാ. ജേക്കബ് അരീത്തറ പീഡാനുഭവ സന്ദേശം നല്‍കി. കുരിശിന്റെ വഴിയിലൂടെ സഞ്ചരിച്ചുകൊണ്ട് ജീവത്തിലുണ്ടാകുന്ന സഹനങ്ങളെ അതിജീവിക്കാനാകുമെന്ന് ഫാ. ജേക്കബ് അരീത്തറ പറഞ്ഞു. കുരിശിന്റെ വഴി ദൈവത്തിലേക്ക് നമ്മെ കൂടുതല്‍ അടുപ്പിക്കുന്നു. സഹനങ്ങളുടെ അര്‍ത്ഥം കണ്ടെത്തി ദൈവത്തിന് നന്ദി പറയണം. കുരിശിലെ സഹനം പ്രത്യാശയുടേതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ എന്നിവര്‍ സഹകാര്‍മികരായി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m