ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ പിടിപെട്ട്, ഒരു മാസത്തിലേറെ, റോമിലെ അഗോസ്തീനൊ ജെമേല്ലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയി കഴിഞ്ഞ ഫ്രാൻസീസ് പാപ്പായുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ..
ഫ്രാൻസിസ് പാപ്പായുടെ ശ്വസന-ചലന-സ്വന സംബന്ധിയായ കാര്യങ്ങൾ ക്രമേണ മെച്ചപ്പെടുന്നുണ്ടെന്നും രക്തപരിശോധന നല്ല ഫലങ്ങളാണ് കാണിക്കുന്നതെന്നും ഓക്സിജൻ കൂടുതൽ നേരം ഉപയോഗിക്കാതിരിക്കാൻ പാപ്പായ്ക്ക് സാധിക്കുന്നുണ്ടെന്നും പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ് വിശദീകരിച്ചു. അതു പോലെതന്നെ വളരെ ചുരുക്കമായിട്ടാണ് ഉയർന്ന പ്രവാഹത്തോതിൽ ഓക്സിജൻ നല്കുന്നതെന്നും സർവ്വോപരി, ചികിത്സയുടെ ഭാഗമായാണ് അതു ചെയ്യുന്നതെന്നും പ്രസ്സ് ഓഫീസ് വെളിപ്പെടുത്തി.
വത്തിക്കാൻ സംസ്ഥാനത്തിൻറെ പൊതുകാര്യവകുപ്പിൻറെ ഉപകാര്യദർശി ആർച്ചുബിഷപ്പ് പേന പാറ, വിദേശനാടുകളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെർ, പൊന്തിഫിക്കൽ പ്രാതിനിധ്യ വിഭാഗ കാര്യദർശി ആർച്ചുബിഷപ്പ് ലുച്യാനൊ റൂസ്സൊ, റോമൻ കൂരിയാ വിഭാഗങ്ങളുടെ അദ്ധ്യക്ഷന്മാരുൾപ്പടെയുള്ള ഏതാനും ഉന്നത അധികാരികൾ എന്നിവർ ഈ ദിനങ്ങളിൽ പാപ്പായെ സന്ദർശിച്ചുവെന്നും പരിശുദ്ധസിംഹാസനത്തിൻറെ വാർത്താകാര്യാലയം അറിയിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m