marianvibes
marianvibes
Monday, 14 Apr 2025 00:00 am
marianvibes

marianvibes

ചെന്നൈയിൽ വിശ്വാസത്തിന്റെ ശക്തമായ പ്രഖ്യാപനവും സാക്ഷ്യവുമായി, മദ്രാസ് മൈലാപ്പൂർ അതിരൂപതയുടെ വിവിധ ഇടവകകളിൽനിന്നുള്ള വിശ്വാസികളും വൈദികരും സന്യസ്തരും ഒരുമിച്ചുകൂടി.
 2025-ലെ ജൂബിലിയുടെ ഭാഗമായി നടന്ന ഈ നോമ്പുകാല തീർത്ഥാടനത്തിൽ ആയിരക്കണക്കിനാളുകൾ സംബന്ധിച്ചുവെന്ന് അതിരൂപത അറിയിച്ചു.

ലയോള കോളേജ് ക്യാമ്പസിലെ ക്രിസ്തുരാജ ദേവാലയത്തിൽനിന്ന് കോളേജ് ഗ്രൗണ്ടിലേക്ക് ക്രൂശിത രൂപവുമായി നടത്തിയ റാലിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പകൽ മുഴുവൻ നീണ്ട ചടങ്ങുകളുടെ അവസാനം വൈകുന്നേരം ബിഷപ് സിഗരായർ പ്രാർത്ഥനയും ആരാധനയും നയിച്ചു.

വൈകുന്നേരം 5.30-ന് നടന്ന വിശുദ്ധ ബലിയിൽ ആർച്ച്ബിഷപ് ജോർജ് ആന്റണിസാമി മുഖ്യ കാർമ്മികത്വം വഹിച്ചു. ജൂബിലി തീർത്ഥാടനത്തിന്റെയും ക്രിസ്തുനാമത്തിന്റെയും പ്രത്യേകതകളും പ്രാധാന്യവും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു.

വിശുദ്ധബലിക്ക് ശേഷം നടന്ന ആരാധനയ്ക്ക്, സാന്തോം കത്തീഡ്രൽ ബസലിക്ക വികാരിയും സിഞ്ഞിസ് ഇന്ത്യ (SIGNIS) മുൻ പ്രസിഡന്റുമായ ഫാ. വിൻസെന്റ് ചിന്നദുരൈ നേതൃത്വം നൽകി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0