marianvibes
marianvibes
Monday, 14 Apr 2025 00:00 am
marianvibes

marianvibes

വിദേശ വിദ്യാഭ്യാസത്തിന് മലയാളികളുടെ ഇഷ്ടരാജ്യങ്ങളായ യു കെ, കാനഡ,ഓസ്ട്രേലിയ എന്നിവിടങ്ങളിൽ വന്നിരിക്കുന്ന വിസ ചട്ട ഭേദഗതികൾ മറച്ചുവെച്ച് വിദേശ വിദ്യാഭ്യാസത്തെ പല  ഏജൻസികളും ദുരുപയോഗിക്കുന്ന പ്രവണത കൂടി വരുന്നതിനെതിരെ ജാഗ്രത വേണമെന്ന് ബിഷപ്പ് മാർ റെമിജിയുസ് ഇഞ്ചനാനിയിൽ. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ നടത്തിയ വിദേശ വിദ്യാഭ്യാസ ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ ഒരേ വേദിയിൽ പങ്കെടുത്ത് അതാത് രാജ്യങ്ങളിലെ വിസ നിയമങ്ങളും വിദേശപഠന സാധ്യതകളും പ്രതിസന്ധികളും ചതിക്കുഴികളും വിശകലനം ചെയ്ത പ്രോഗ്രാം വ്യത്യസ്ഥ അനുഭവമായിരുന്നു.

കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിസ ചട്ട ഭേദഗതികൾ കാരണം ജോലി കിട്ടാതെ നാട്ടിലേക്ക് മടങ്ങി വരുന്നവരെ എങ്ങനെ ഉൾക്കൊള്ളാൻ കഴിയും എന്നതിനെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ഓസ്ട്രേലിയയിൽ നിന്നുള്ള മലയാളി മന്ത്രി ജിൻസൺ ചാൾസ് ആന്റോ ഓസ്ട്രേലിയൻ പഠനത്തെക്കുറിച്ചും,യു.കെ കേംബ്രിഡ്ജ് മേയർ അഡ്വ. ബൈജു തിറ്റാല യു.കെ പഠനത്തെക്കുറിച്ചും,വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ്യൻ റീജിയൺ ചെയർമാൻ ജോളി തടത്തിൽ ജർമൻ പഠനത്തെക്കുറിച്ചും, മുൻ ഫൊക്കാന ജനറൽ സെക്രട്ടറി സെക്രട്ടറി ടോമി കക്കാട്ട് കാനഡ പഠനത്തെ കുറിച്ചും,എൻവെർറ്റിസ് വിദേശ വിദ്യാഭ്യാസ എം.ഡി. ഫെബിൻ സിറിയക് ആഗോള പഠനത്തെക്കുറിച്ചും പ്രാബന്ധങ്ങൾ അവതരിപ്പിച്ചു. വിദ്യാർഥികൾക്ക് ഓരോ രാജ്യത്തെ പഠനത്തെക്കുറിച്ചും സംശയങ്ങൾ ചോദിക്കുവാൻ അവസരം ഒരുക്കിയ ചർച്ചാ വേദിയായി പ്രോഗ്രാം മാറി.

ഗ്ലോബൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ്‌ പ്രൊഫ രാജീവ് കൊച്ചുപറമ്പിൽ അദ്യക്ഷത വഹിച്ച ഉദ്ഘാടനയോഗത്തിൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ,ജനറൽ സെക്രട്ടറി ഡോ.ജോസുകുട്ടി ഒഴുകയിൽ, സിജോ ഇലന്തൂർ,ഫാ.ജോൺ പുതുവാ,ബെന്നി ആന്റണി,ട്രീസ ലിസ് സെബാസ്റ്റ്യൻ,ലിയോൺ ജോസ് വിതയത്തിൽ,ജസ്റ്റിൻ ജോസ് നടക്കലാൻ എന്നിവർ പ്രസംഗിച്ചു.ജോമേഷ് കൈതമന,ജോയ്‌സ് മേരി ആന്റണി,ഷിജോ ഇടയാടിൽ, സിജോ കണ്ണെഴത്ത്,അബി മാത്യുസ്, അപർണ്ണ ജോസഫ് എന്നിവർ നേതൃത്വം നൽകി.