marianvibes
marianvibes
Wednesday, 16 Apr 2025 00:00 am
marianvibes

marianvibes

യുദ്ധത്തിന്റെ ഇരകളായി ദുരിതമനുഭവിക്കുന്നവർക്കും, പ്രകൃതിദുരന്തങ്ങളും, അപകടങ്ങളും മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും തന്റെ സാമീപ്യമറിയിച്ചും പ്രാർത്ഥനകൾ ഏകിയും ഫ്രാൻസിസ് പാപ്പാ. 

സന്തോ ദൊമിംഗോയിൽ കഴിഞ്ഞ എട്ടാം തീയതി ഒരു നിശാക്ളബിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ 225 പേർ മരണമടയുകയും 189 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ പാപ്പാ പ്രത്യേകം പരാമർശിച്ചു. ഈ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ദൈവം നിത്യാശ്വാസമേകട്ടെയെന്ന് പാപ്പാ ആശംസിച്ചു. ഇരകളുടെ ബന്ധുമിത്രാദികൾക്ക് പാപ്പാ അനുശോചനമേകി.

സുഡാനിൽ തുടരുന്ന സായുധസംഘർഷങ്ങളെ പരാമർശിച്ച പാപ്പാ, നിരവധി നിരപരാധികളാണ് അവിടെ നടക്കുന്ന ആക്രമണങ്ങളുടെ ഇരകളാകുന്നതെന്ന് അനുസ്മരിച്ചു.

ലെബനോനിൽ അൻപത് വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ സംഘർഷങ്ങളെ അനുസ്മരിച്ച പാപ്പാ, അവിടെയുള്ള ജനങ്ങൾക്ക് സമാധാനത്തിലും സുസ്ഥിരതയിലും കഴിയാനാകട്ടെയെന്ന് ആശംസിച്ചു.

യുദ്ധങ്ങൾ മൂലം ലക്ഷക്കണക്കിന് ആളുകൾ ബുദ്ധിമുട്ടുന്ന ഉക്രൈൻ, പാലസ്തീന, ഇസ്രായേൽ, കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്, മ്യാന്മാർ, തെക്കൻ സുഡാൻ തുടങ്ങിയ ഇടങ്ങളെയും തന്റെ സന്ദേശത്തിൽ മാർപാപ്പാ പരാമർശിച്ചിരുന്നു.