marianvibes
marianvibes
Wednesday, 16 Apr 2025 00:00 am
marianvibes

marianvibes

തൊമ്മൻകുത്ത് സെന്‍റ് തോമസ് പള്ളിയുടെ കീഴിൽ നാരങ്ങാനത്ത് സ്ഥാപിച്ച കുരിശ് വനപാലകർ തകർത്ത സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തില്‍. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എന്തും ചെയ്യാനുള്ള അനുവാദം നൽകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സംസ്ഥാനത്ത് നടക്കുന്നത് കാട്ടുനീതിയാണെന്നും ബിഷപ്പ് പറഞ്ഞു.

തൊമ്മൻകുത്ത് സെന്‍റ് തോമസ് ദേവാലയത്തിന്റെ ഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശ് തകർത്തതിൽ പ്രതിഷേധിച്ച് നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം. കുരിശ് മാറ്റാൻ നിയമപരമായി പറയാമായിരുന്നു. അത് ചെയ്‌തില്ല. കുരിശിനെയും വിശ്വാസത്തെയും അവഹേളിക്കുകയായിരുന്നു. കള്ളന്മാരെ പോലെ വന്ന് കുരിശ് തകർത്തു. വിശ്വാസത്തെ അവഹേളിച്ചു. ഇതിൽ വനം വകുപ്പ് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്നും ബിഷപ്പ് പറഞ്ഞു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0