മുനമ്പം ഭൂമരം : സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണo മാർ.ഡോ. ബിഷപ്പ് ആന്റണി വാലുങ്കല്‍.. മുനമ്പം ഭൂമരം : സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണo മാർ.ഡോ. ബിഷപ്പ് ആന്റണി വാലുങ്കല്‍..
Saturday, 03 May 2025 00:00 am

marianvibes

മുനമ്പം ഭൂമരം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ബിഷപ്പ് ആന്റണി വാലുങ്കല്‍. ലത്തീന്‍ കത്തോലിക്കാ സമുദായ നേതാക്കളോടൊപ്പം ഇരുന്നൂറാം ദിവസം സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ട്രൈബ്യൂണലിന്റെ നടപടികളെ തടസപ്പെടുത്തുന്ന വിധം വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത് നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങള്‍  സംരക്ഷിക്കാമെന്ന് സര്‍ക്കാര്‍ നല്‍കിയിരുന്ന ഉറപ്പ് പാലിക്കണം.

വിഷയം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നിസംഗതയും അനാസ്ഥയും തുടരുകയാണെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രത്യക്ഷ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കെഎല്‍സിഎ  സംസ്ഥാന നേതൃത്വം അറിയിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m