സീറോ മലബാർ സഭാകാര്യാലയത്തിൽ പുതിയ നിയമനങ്ങൾ സീറോ മലബാർ സഭാകാര്യാലയത്തിൽ പുതിയ നിയമനങ്ങൾ
Saturday, 03 May 2025 00:00 am

marianvibes

സീറോമലബാർസഭയുടെ വിശ്വാസപരിശീലന കമ്മീഷന്റെ പുതിയ സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ റവ.ഫാ. ആൻഡ്രൂസ് പാണംപറമ്പിൽ, അസി. സെക്രട്ടറിയായി കോതമംഗലം രൂപതാംഗമായ റവ.ഫാ. ജോസഫ് കല്ലറക്കൽ എന്നിവരെ നിയമിച്ചു. കഴിഞ്ഞ ആറു വർഷങ്ങളായി കമ്മീഷൻ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്ന തലശ്ശേരി അതിരൂപതാംഗം റവ.ഫാ. തോമസ് മേൽവെട്ടത്ത് കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നാണ് പുതിയ നിയമനങ്ങൾ.

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും വിശ്വാസപരിശീലന കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കലാണ് പെർമെനെന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. വിശ്വാസപരിശീലന കമ്മീഷന്റെ സെക്രട്ടറിയായ ഫാ. പാണംപറമ്പിലിനെ ദൈവവിളിക്കായുള്ള കമ്മീഷൻ സെക്രട്ടറിയായി കൂടി പെർമെനെന്റ് സിനഡിന്റെ അംഗീകാരത്തോടെ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് അരുമച്ചാടത്ത് നിയമിച്ചിട്ടുണ്ട്. ഫാ. തോമസ് മേൽവെട്ടത്തായിരുന്നു ഈ ചുമതലകൂടി നിർവഹിച്ചിരുന്നത്.

ചങ്ങനാശേരി അതിരൂപതയുടെ വിശ്വാസപരിശീലന വിഭാഗത്തിന്റെ ഡയറക്ടറായി സേവനം ചെയ്തുവരുമ്പോഴാണ് ഫാ. ആൻഡ്രൂസിന് സഭാകാര്യാലയത്തിലേക്കുള്ള നിയമനം ലഭിക്കുന്നത്. റോമിലെ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽനിന്നു വിശ്വാസപരിശീലന വിഷയത്തിൽ അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ഫാ. ജോസഫ് കല്ലറക്കല്‍ കോതമംഗലം രൂപതയിൽ വിശ്വാസപരിശീലന വിഭാഗം ഡയറക്ടർ എന്ന ചുമതല തുടർന്നുകൊണ്ടായിരിക്കും സഭയുടെ കേന്ദ്രകാര്യാലയത്തിൽ പുതിയ ഉത്തരവാദിത്വം നിർവഹിക്കുന്നത്. വിശ്വാസപരിശീലന - ദൈവവിളി കമ്മീഷൻ സെക്രട്ടറിയായി കാലാവധി പൂർത്തിയാക്കുന്ന ഫാ. തോമസ് മേൽവെട്ടത്തു തലശ്ശേരി അതിരൂപത മൈനർ സെമിനാരി റെക്ടറും കത്തീഡ്രൽ വികാരിയുമായാണ് നിയമിതനായിരിക്കുന്നത്‌

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m