കര്‍ദ്ദിനാള്‍ സംഘത്തിന്റെ എട്ടാമത് നിർണായക യോഗം നടന്നു. കര്‍ദ്ദിനാള്‍ സംഘത്തിന്റെ എട്ടാമത് നിർണായക യോഗം നടന്നു.
Monday, 05 May 2025 00:00 am

marianvibes

കോണ്‍ക്ലേവിന് ഒരുക്കമായി ആഗോള കത്തോലിക്ക സഭയിലെ കർദ്ദിനാൾ സംഘത്തിന്റെ എട്ടാമത് നിർണായക  യോഗം   നടന്നു..

യുവജനങ്ങൾക്ക് സുവിശേഷം പകർന്നു നല്കൽ, പൗരസ്ത്യസഭകൾ, സുവിശേഷ വിനിമയവും സാക്ഷ്യവും ഇടവക മുതൽ എല്ലാ തലങ്ങളിലും എങ്ങനെ ഫലപ്രദമാക്കാം തുടങ്ങിയവ യോഗത്തിൽ ചർച്ചാവിഷയങ്ങളായി. കൂടാതെ സുവിശേഷ സാക്ഷ്യത്തിനു വിരുദ്ധമായ ലൈംഗിക ചൂഷണം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പരാമർശിക്കപ്പെട്ടു. ആരാധനാക്രമത്തിൻറെ കേന്ദ്രസ്ഥാനം, കാനൻ നിയമത്തിൻറെ പ്രാധാന്യം, സിനഡാത്മകത, കൂട്ടായ്മ തുടങ്ങിയവയും ചര്‍ച്ചയായി. യോഗത്തില്‍ ഇരുപത്തിയഞ്ചു കർദ്ദിനാളുന്മാർ സംസാരിച്ചു.

ഫ്രാൻസിസ് പാപ്പയുടെ പുരോഗമനപരമായ കാൽപ്പാടുകൾ പിന്തുടരുന്ന ഒരു പാപ്പയെ കോൺക്ലേവ് തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അൽജിയേഴ്സിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജീൻ-പോൾ വെസ്കോ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m