വലിയ കുടുംബങ്ങള്‍ക്ക് പ്രചോദനവുമായി ട്രംപ് ഭരണകൂടം. . വലിയ കുടുംബങ്ങള്‍ക്ക് പ്രചോദനവുമായി ട്രംപ് ഭരണകൂടം. .
Tuesday, 06 May 2025 00:00 am

marianvibes

വലിയ കുടുംബങ്ങള്‍ക്ക് പ്രചോദനവുമായി ട്രംപ് ഭരണകൂടം. 

പ്രോജക്ട് 2025 എന്ന പദ്ധതിയിലൂടെ വിവാഹം, മാതൃത്വം, കുടുംബം എന്നിവയെ പ്രോത്സാഹിപ്പിക്കുകയും, കുടുംബ സംരക്ഷണത്തിനായി സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് ട്രംപ് ഉറപ്പ് നല്‍കുകയും ചെയ്യുന്നു.

പ്രസവാനന്തരം ഓരോ അമ്മമാര്‍ക്കും ഒറ്റത്തവണ 5000 ഡോളര്‍ വീതം ബേബി ബോണസ് ലഭ്യമാക്കുക, കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുക, വിവാഹിതരായ വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്ത ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ്,  വിവാഹിതര്‍ക്കും കുട്ടികളുള്ളവര്‍ക്കും വിദ്യാഭ്യാസത്തില്‍ സഹായം തുടങ്ങി ആകര്‍ഷകമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ‘ബേബി ബൂം’ ആവശ്യമാണ് എന്ന് പ്രസിഡന്റ് ട്രംപ്  പൊതു സമ്മേളനങ്ങളിലും രാഷ്ട്രീയ പരിപാടികളിലും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ അമേരിക്കയ്ക്ക് കൂടുതല്‍ കുഞ്ഞുങ്ങള്‍ ആവശ്യമാണെന്ന് ട്രംപ് പറയുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m