ഹബേമുസ് പാപ്പാം, നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു.. കർദിനാൾ റോബർട്ട് ഫ്രാൻസിസ് പെർവോസ്‌റണ് പുതി ഹബേമുസ് പാപ്പാം, നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു.. കർദിനാൾ റോബർട്ട് ഫ്രാൻസിസ് പെർവോസ്‌റണ് പുതിയ മാർപാപ്പാ
Thursday, 08 May 2025 00:00 am

marianvibes

ഹബേമുസ് പാപ്പാം, നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ 267 മത്തെ തലവനായി കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോസ്റ്റ്- യെ തെരഞ്ഞെടുത്തു.

നാലാമത്തെ വോട്ടെടുപ്പിലാണ്  പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തത്.

ഏറ്റവും മുതിർന്ന കർദിനാൾ ഡീക്കനാണു പാപ്പയെ തിരഞ്ഞെടുത്തകാര്യം 'ഹബേമൂസ് പാപ്പാം' (നമുക്കു പാപ്പയെ ലഭിച്ചിരിക്കുന്നു) എന്നു പ്രഖ്യാപിച്ചുകൊണ്ട് ലോകത്തെ അറിയിച്ചത് . ഫ്രഞ്ചുകാരനായ കർദിനാൾ ഡൊമിനിക് മാംബെർട്ടിയാണു നിലവിലെ മുതിർന്ന കർദിനാൾ ഡീക്കൻ. തുടർന്നു നിയുക്ത പാപ്പ വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ട് റോമാ നഗരത്തിനും ലോകം മുഴുവനും ആശീർവാദം നൽകി (ഉർബി എത്ത് ഓർബി)

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                           Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0