മറഞ്ഞിരിക്കുന്ന താക്കോൽ മറഞ്ഞിരിക്കുന്ന താക്കോൽ
Saturday, 10 May 2025 00:00 am

marianvibes

ഒന്നും കടക്കാനാവാത്ത പ്രതിസന്ധികളും ഇല്ല ലോകത്ത്. ഒരിടത്തും ഒരു കരുവാനും താക്കോൽ ഇല്ലാതെ  ഒരു താഴും ഉണ്ടാക്കിയിട്ടില്ല.  എവിടെയോ  എല്ലാറ്റിന്റെയും താക്കോൽ മറഞ്ഞിരിപ്പുണ്ട്. ഇന്നല്ലെങ്കിൽ നാളെ അത് നമ്മുടെ കയ്യിൽ തടയാതിരിക്കില്ല.  മനുഷ്യർക്ക് മാപ്പ് കൊടുക്കുക എന്നാൽ  എല്ലാം ആരംഭിക്കുവാൻ പുതുതായി ഒരു ഊഴം കൊടുക്കുക എന്നതുതന്നെ.

ദുഃഖങ്ങൾ ചിലപ്പോഴെങ്കിലുമക്കെ സന്തോഷത്തിലേക്കള്ള കിളി വാതിലുകളാണ്... മനുഷ്യനായിരുക്കുന്നതിന് നമ്മൾ കൊടുക്കുന്ന കപ്പമാണ് ദുഃഖം. വേദനകൾക്കും, സഹനങ്ങൾക്കുമൊക്കെ അപ്പുറം നിത്യമായ സന്തോഷം കാത്തിരിപ്പുണ്ട്...
എന്തിനീ സഹനങ്ങൾ എന്ന് വ്യാകുലപ്പെടുമ്പോൾ അറിയുക, ഇതിനെല്ലാം പിന്നിൽ ഒരു പൊരുളുണ്ട്... 
ആ പൊരുളിലേക്കുള്ള താക്കോൽ ഒരുപക്ഷേ ഇന്ന് വെളിപ്പെട്ടു കിട്ടണം എന്നില്ല...

കടപ്പാട് : ബോബി ജോസ്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0