റോമൻ കൂരിയാ വിഭാഗങ്ങളുടെ ചുമതലകൾ പേറുന്നവർ അതു തല്ക്കാലം തുടരും റോമൻ കൂരിയാ വിഭാഗങ്ങളുടെ ചുമതലകൾ പേറുന്നവർ അതു തല്ക്കാലം തുടരും
Sunday, 11 May 2025 00:00 am

marianvibes

ലിയൊ പതിനാലാമൻ പാപ്പായുടെ ആഗ്രഹപ്രകാരം പുതിയ തിരൂമാനങ്ങൾ ഉണ്ടാകുന്നതുവരെ, റോമൻ കൂരിയായടെ തലവന്മാരുടെ അംഗങ്ങളും അവരുടെ കർത്തവ്യങ്ങൾ തുടരും.

പുതിയ പാപ്പാ ലിയൊ പതിനാലമൻറെ ആഗ്രഹപ്രകാരമാണ് ഇതെന്ന് പരിശുദ്ധസിംഹാസനം പത്രക്കുറിപ്പിൽ വെളിപ്പെടുത്തി. 

അന്തിമമായ ഏതെങ്കിലും നാമനിർദ്ദേശത്തിനോ സ്ഥിരീകരണത്തിനോ മുമ്പ്, ധ്യാനത്തിനും പ്രാർത്ഥനയ്ക്കും സംഭാഷണത്തിനുമായി ഒരു നിശ്ചിത സമയം നീക്കിവയ്ക്കാൻ പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നുവെന്ന് പത്രക്കുറിപ്പിൽ കാണുന്നു.

ഒരു പാപ്പാ ദിവംഗതനാകുന്ന സമയം മുതൽ പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതുവരെ റോമൻകൂരിയായിലെയും അതുമായി ബന്ധപ്പെട്ട വിഭാഗങ്ങളുടെയും ചുമതലകൾ നിർവ്വഹിക്കുന്നത് കമെർലേംഗൊയാണ്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m