വാഹനാപകടത്തില്‍ മരണമടഞ്ഞ കപ്പൂച്ചിന്‍ സഭയിലെ ഏഴ് ബ്രദേഴ്‌സിന് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് വാഹനാപകടത്തില്‍ മരണമടഞ്ഞ കപ്പൂച്ചിന്‍ സഭയിലെ ഏഴ് ബ്രദേഴ്‌സിന് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് സഭാ നേതൃത്വം.
Wednesday, 14 May 2025 00:00 am

marianvibes

 കഴിഞ്ഞദിവസം നൈജീരിയയിൽ വാഹനാപകടത്തിൽ മരണമടഞ്ഞ കപ്പൂച്ചിന്‍ സഭയിലെ ഏഴ്  ബ്രദേഴ്‌സിന് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് സഭാ നേതൃത്വം. അപകടത്തില്‍ പരിക്കേറ്റ ആറ് ബ്രദേഴ്‌സ് ചികിത്സയിലാണ്.

ഫ്രാന്‍സിസ്‌കന്‍ സന്യാസസഭയിലെ പതിമൂന്ന് സഹോദരന്മാര്‍ എനുഗു സംസ്ഥാനത്തെ റിഡ്ജ്വേയില്‍ നിന്ന്  ക്രോസ് റിവേഴ്സ് സംസ്ഥാനത്തെ ഒബുഡുവിലേക്ക് നടത്തിയ യാത്രയിലാണ് മാരകമായ അപകടമുണ്ടായത്. അപകടത്തില്‍ ഏഴ് ബ്രദേഴ്‌സ് മരിച്ചു.  ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ സഹോദരന്മാരെ  ചികിത്സയ്ക്കായി എനുഗുവിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സന്യാസ കസ്റ്റോസ് ആയ ഒഎഫ്എം  ക്യാപ് ബ്രദര്‍ ജോണ്‍-കെന്നഡി അന്യന്‍വു പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m