മാർപാപ്പായുടെ കീഴിൽ, സിനഡൽ, മിഷനറി സഭയായി വളരാം: മെത്രാന്മാരുടെ സിനഡ് മാർപാപ്പായുടെ കീഴിൽ, സിനഡൽ, മിഷനറി സഭയായി വളരാം: മെത്രാന്മാരുടെ സിനഡ്
Thursday, 15 May 2025 00:00 am

marianvibes

സഭയെ കൂടുതൽ മിഷനറി സ്വഭാവമുള്ളതും, സിനഡാത്മകത ജീവിക്കുന്നതുമാക്കുന്നതിൽ ലിയോ പതിനാലാമൻ പാപ്പായ്‌ക്കൊപ്പം പ്രവർത്തിക്കുന്നതിനുള്ള സന്നദ്ധതയറിയിച്ച് മെത്രാന്മാരുടെ സിനഡ്.

പാപ്പായ്ക്കയച്ച ഒരു സന്ദേശത്തിലൂടെയാണ് സിനഡിലെ അംഗങ്ങളുടെ പേരിൽ, ജനറൽ സെക്രെട്ടറി കർദ്ദിനാൾ മാരിയോ ഗ്രെക്ക് പാപ്പായ്‌ക്കൊപ്പം സഭാശുശ്രൂഷകൾ തുടരാനുള്ള തങ്ങളുടെ ആഗ്രഹം അറിയിച്ചത്.

സുവിശേഷം ശ്രവിച്ചുകൊണ്ടും, പരസ്പരസംവാദങ്ങളിലേർപ്പെട്ടും മിഷനറിസഭയായി നമ്മെ വളർത്താൻ സഹായിക്കുന്ന സഭാഘടകമാണ് സിനഡെന്ന് കർദ്ദിനാൾ ഗ്രെക് തന്റെ കത്തിൽ എഴുതി. ഉത്ഥിതനായ ക്രിസ്തു നൽകുന്ന സമ്മാനമായ പരിശുദ്ധാത്മാവിനാലാണ് ഈ സിനഡ് നയിക്കപ്പെടുന്നത്.