സി എം എച്ച് എം പുതിയ മേഖലാ ഡയറക്ടറായി ഡോ. സിസ്റ്റര്‍ റീമ ഗ്രേസ് സിഎംസിയെ നിയമിച്ചു. സി എം എച്ച് എം പുതിയ മേഖലാ ഡയറക്ടറായി ഡോ. സിസ്റ്റര്‍ റീമ ഗ്രേസ് സിഎംസിയെ നിയമിച്ചു.
Monday, 19 May 2025 00:00 am

marianvibes

ഇന്ത്യയില്‍ ക്രൈസ്തവ മൂല്യങ്ങളെ ആസ്പദമാക്കി  മാനസികാരോഗ്യ ശുശ്രൂഷ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, കാത്തോലിക്ക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രിയുടെ (സിഎംഎച്ച്എം) കേരളത്തിലെ പുതിയ മേഖലാ ഡയറക്ടറായ ഡോ. സിസ്റ്റര്‍ റീമ ഗ്രേസ് സിഎംസിയെ നിയമിച്ചു.

മദര്‍ ഓഫ് കാര്‍മല്‍ കോണ്‍ഗ്രിഗേഷനിലെ (സിഎംസി) സമര്‍പ്പിത അംഗമായ ഡോ. സിസ്റ്റര്‍ റീമ ഗ്രേസിന് മനശ്ശാസ്ത്രത്തില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയും ബംഗളൂരിലെ ക്രൈസ്റ്റ് സര്‍വകലാശാലയില്‍ നിന്നുള്ള പിഎച്ച്ഡിയും ഉണ്ട്. നിലവില്‍ കേരളത്തിലെ ചാവറ മൈന്‍ഡ് കെയറിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു.
സിബിസിഐയുടെ ആരോഗ്യശുശ്രൂഷാ വിഭാഗത്തിന്റെ കീഴിലായി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം, വിശ്വാസ ജീവിതത്തില്‍ മാനസികാരോഗ്യ സംരക്ഷണവും പാസ്റ്ററല്‍ കെയറും സമന്വയിപ്പിക്കുന്നതിലാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. ഓരോ ഇടവകയിലും കരുണയ്ക്കും ആത്മീയ സൗഖ്യത്തിനും മുന്‍തൂക്കമുള്ള മനസികാരോഗ്യ സംസ്‌കാരം വളര്‍ത്തുക സംഘടനയുടെ ദൗത്യമായത്.

ഇന്ത്യയിലെ ഏറ്റവും വലിയ കത്തോലിക്കാ മാനസികാരോഗ്യ ശൃംഖലയായ സിഎംഎച്ച്എം, മാനസിക സംഘര്‍ഷത്തില്‍ കഴിയുന്നവര്‍ക്കായി ദേശീയ സഹായ ഹെല്‍പ്‌ലൈന്‍ ആരംഭിച്ചിട്ടുണ്ട്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m