പാത്ത് ടു പീസ് ഫൗണ്ടേഷന്‍' അവാർഡ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിക്ക്. പാത്ത് ടു പീസ് ഫൗണ്ടേഷന്‍' അവാർഡ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിക്ക്.
Thursday, 22 May 2025 00:00 am

marianvibes

ആഗോള തലത്തില്‍ വത്തിക്കാനെ പ്രതിനിധീകരിച്ച് നടത്തിയ  സമാധാന പ്രവർത്തനങ്ങളെ പരിഗണിച്ച് സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിന് 'പാത്ത് ടു പീസ് ഫൗണ്ടേഷന്‍' അവാർഡ് സമ്മാനിച്ചു.

ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍വെച്ചാണ് അദ്ദേഹം അവാര്‍ഡ് സ്വീകരിച്ചത്. ഐക്യരാഷ്ട്ര സഭയിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായിരുന്ന കാലത്ത്, അന്നത്തെ ആർച്ച് ബിഷപ്പ് റെനാറ്റോ റാഫേൽ മാർട്ടിനോ 1991-ൽ സ്ഥാപിച്ച പുരസ്ക്കാരമാണ് 'പാത്ത് ടു പീസ് ഫൗണ്ടേഷൻ' അവാര്‍ഡ്.

ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ, അവാർഡിന് കർദിനാൾ നന്ദി പ്രകടിപ്പിച്ചു. ലോകത്ത് നീതി പ്രോത്സാഹിപ്പിക്കുന്നതിനായി മാർപാപ്പയ്ക്കുവേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന സ്റ്റേറ്റ് സെക്രട്ടേറിയറ്റിനു വേണ്ടിയാണ് താൻ പാത്ത് ടു പീസ് ഫൗണ്ടേഷന്റെ അവാർഡ് സ്വീകരിച്ചത്. ഈ വർഷത്തെ പാത്ത് ടു പീസ് അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. അവാർഡ് തനിക്കു മാത്രമല്ലെന്നും പരിശുദ്ധ സിംഹാസനത്തിനും, എല്ലാറ്റിനുമുപരി, ലോകത്തിലെ സമാധാനത്തിനും നീതിക്കും വേണ്ടി മുന്നോട്ട് പോകുന്നതിനായി റോമൻ സഭയുടെ പാപ്പയ്ക്കു വേണ്ടിയും അക്ഷീണം പ്രവർത്തിക്കുന്ന സ്റ്റേറ്റ് സെക്രട്ടേറിയറ്റിനും വേണ്ടി ഇത് സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m