മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പൗരസ്ത്യ തിരുസംഘവുമായി കൂടിക്കാഴ്ചനടത്തി. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പൗരസ്ത്യ തിരുസംഘവുമായി കൂടിക്കാഴ്ചനടത്തി.
Thursday, 22 May 2025 00:00 am

marianvibes

പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കുന്നതിന് റോമിൽ എത്തിയ സീറോമലബാർ സഭാതലവൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ്  തിരുസംഘത്തിന്റെ അധ്യക്ഷൻ ക്‌ളൗടിയോ കാർഡിനൽ ഗുജ്‌ജ്‌റോത്തിയുമായും പൗരസ്ത്യ തിരുസംഘത്തിൽ പ്രവർത്തിക്കുന്ന ആർച്ച്ബിഷപ് ഫിലിപോ ചെമ്പനെല്ലി, മോൺസിഞ്ഞോർ  കിം ഡിസൂസ എന്നിവരുമായും കൂടിക്കാഴ്ചകൾ നടത്തി.

 സീറോ മലബാർ സഭയുടെ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരും മേജർ ആർച്ച് ബിഷപ്പിന്റെ ഒപ്പം ഉണ്ടായിരുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m