ഡോ. മാർ വര്‍ഗീസ് ചക്കാലക്കലിനെ ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തുന്ന ചടങ്ങുകള്‍ മെയ് 25ന്. ഡോ. മാർ വര്‍ഗീസ് ചക്കാലക്കലിനെ ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തുന്ന ചടങ്ങുകള്‍ മെയ് 25ന്.
Saturday, 24 May 2025 00:00 am

marianvibes

മലബാറിന്റെ മാതൃരൂപതയായ കോഴിക്കോട് രൂപതയെ അതിരൂപതയായും രൂപതയുടെ മെത്രാനായ ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ആര്‍ച്ചുബിഷപ്പായും ഉയര്‍ത്തുന്ന ചടങ്ങുകള്‍ മെയ് 25ന് നടക്കും.
വൈകുന്നേരം മൂന്നിന് കോഴിക്കോട് സെന്റ് ജോസഫ് ദൈവാലയത്തിലാണ് ചടങ്ങുകള്‍ നടക്കുക.

 ഇന്ത്യയിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലി സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍  ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവ വചന പ്രഘോഷണം നടത്തും.
സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ.നെറ്റോ, തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല, മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുന്‍മന്ത്രി എം.കെ മുനീര്‍, കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് തുടങ്ങിയവര്‍ ആശംസകള്‍ നേരും.

സ്ഥാപിതമായിട്ട് 102 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് കോഴിക്കോട് അതിരൂപതയായി ഉയര്‍ത്തപ്പെടുന്നത്. ഏപ്രില്‍ 12 ന് കോഴിക്കോട് ബിഷപ്‌സ് ഹൗസില്‍വച്ചാണ് കോഴിക്കോട് രൂപതയെ അതിരൂപതയായും ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ആര്‍ച്ചുബിഷപ്പായും നിയമിച്ചുകൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഉത്തരവ് വായിച്ചത്