യുഎസിലെ സാന്‍ ഡീയാഗോ രൂപതക്ക് പുതിയ ബിഷപ്പിനെ നിയമിച്ചു. യുഎസിലെ സാന്‍ ഡീയാഗോ രൂപതക്ക് പുതിയ ബിഷപ്പിനെ നിയമിച്ചു.
Wednesday, 28 May 2025 00:00 am

marianvibes

യുഎസിലെ സാന്‍ ഡീയാഗോ രൂപതയുടെ ബിഷപ്പായി വിയറ്റ്‌നാം കാരനായ ബിഷപ് മൈക്കിള്‍ ഫാമിനെ ലിയോ പതിനാലാമന്‍ പാപ്പ നിയമിച്ചു.

58 വയസുള്ള ബിഷപ് മൈക്കിള്‍ വിയറ്റ്‌നാമില്‍ ജനിച്ച ആദ്യ അമേരിക്കന്‍ രൂപതാ ബിഷപ്പാണ്. അദ്ദേഹം ഒരു എയറോനോട്ടിക്കല്‍ എഞ്ചിനീയറാണെന്നുള്ള പ്രത്യേകതയും  ഉണ്ട്.  കൂടാതെ സൈക്കോളജിയിലും ദൈവശാസ്ത്രത്തിലും ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

1999-ല്‍ പൗരോഹിത്യസ്വീകരണത്തിന് ശേഷം, അദ്ദേഹം സാന്‍ ഡീയാഗോ രൂപതയിലെ നിരവധി ഇടവകകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2023-ല്‍ ഇതേ രൂപതയുടെ സഹായ മെത്രാനായി  സ്ഥാനാരോഹിതനായ ഫാം, 2025 മാര്‍ച്ചില്‍ രൂപതയുടെ താല്‍ക്കാലിക അഡ്മിനിസ്‌ട്രേറ്ററായി  നിയമിതനായിരുന്നു. ഇടവക വൈദികനായി സേവനം ആരംഭിച്ച അദ്ദേഹം 2001 മുതല്‍ 2004 വരെ രൂപതയുടെ വൊക്കേഷണല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചു. 2017 മുതല്‍ വംശീയ, സാംസ്‌കാരിക സമൂഹങ്ങള്‍ക്കായുള്ള വികാരിയായും സാന്‍ ഡീയാഗോയിലെ വികാരി ജനറലായും സേവനം ചെയ്തു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m