ശക്തമായ സമാധാനാഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ ശക്തമായ സമാധാനാഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ
Thursday, 29 May 2025 00:00 am

marianvibes

ഉക്രൈനിലും ഗാസയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്നുവരുന്ന യുദ്ധങ്ങൾക്കെതിരെ ശബ്ദമുയർത്തി ലിയോ പതിനാലാമൻ പാപ്പാ.

വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ എത്തിച്ചേർന്ന നാൽപ്പത്തിനായിരത്തോളം വരുന്ന തീർത്ഥാടകരും സന്ദർശകരുമായ പൊതുസമൂഹത്തിന് പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് സമാധാനം സ്ഥാപിക്കാനും, വെടിനിറുത്തൽ പ്രഖ്യാപിക്കാനും, മനുഷ്യാവകാശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും പാപ്പാ ആവശ്യപ്പെട്ടത്.

ഉക്രൈനിൽ സാധാരണക്കാർക്കും പൊതുമേഖലാസ്ഥാപനങ്ങളുമെതിരെ നടന്നുവരുന്ന കടുത്ത ആക്രമണങ്ങളെക്കുറിച്ച് താൻ ആശങ്കാകുലനാണെന്ന് അറിയിച്ച പാപ്പാ, ആക്രമണങ്ങളുടെ ഇരകളായവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്കും കുടുംബങ്ങൾക്കും തന്റെ സാമീപ്യവും പ്രാർത്ഥനകളും വാഗ്ദാനം ചെയ്തു.

യുദ്ധം അവസാനിപ്പിക്കാനും, സമാധാനത്തിനായുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കാനും മുൻപ് പലവുരു നടത്തിയ അഭ്യർത്ഥന കൂടുതൽ ശക്തമായി പാപ്പാ ആവർത്തിച്ചു. ഉക്രൈനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും യുദ്ധങ്ങളാൽ സഹനമനുഭവിക്കുന്ന മനുഷ്യർക്ക് വേണ്ടിയും സമാധാനത്തിനുവേണ്ടിയും പ്രാർത്ഥിക്കാൻ പാപ്പാ ഏവരോടും ആഹ്വാനം ചെയ്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                           Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0