സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു.
Wednesday, 04 Jun 2025 00:00 am

marianvibes

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു.പനിയും ശ്വാസസംബന്ധമായ അസുഖങ്ങളുമായി എത്തുന്ന രോഗികൾ ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്നു തെളിഞ്ഞാലും ആർ ടി പി സി ആർ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ്. നിർദ്ദേശിച്ചു.കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിർദ്ദേശം.

കോവിഡ് ബാധിതരെ പ്രത്യേക വാർഡിൽ പാർപ്പിക്കും. ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആരോഗ്യജീവനക്കാർക്കും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. രോഗലക്ഷണമുള്ള കൂട്ടിരിപ്പുകാരെയും ആരോഗ്യപ്രവർത്തകരെയും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കണം. മഴ കൂടിയ സാഹച്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം.

കേരളത്തിൽ നിലൽ 1,435 കോവിഡ് കേസുകളും എട്ട് മരണങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്നലെ 171 പേർ കോവിഡ് മുക്തരായി. കൊറോണ വൈറസിന്റെ തീവ്രത കുറഞ്ഞതും വ്യാപനശേഷി കൂടുതലുമുള്ള ഉപവിഭാഗമാണ് ഇപ്പോഴുള്ളത് എന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.