പരിശുദ്ധാത്മാവ് നമ്മുടെ ആന്തരിക ചങ്ങലകൾ തകർക്കുന്നു :ലിയോ പതിനാലാമൻ പാപ്പ! പരിശുദ്ധാത്മാവ് നമ്മുടെ ആന്തരിക ചങ്ങലകൾ തകർക്കുന്നു :ലിയോ പതിനാലാമൻ പാപ്പ!
Monday, 09 Jun 2025 00:00 am

marianvibes

നമ്മുടെ ആന്തരിക ചങ്ങലകളെ തകർത്ത് നമ്മെ വിശുദ്ധിയിലേക്ക് രൂപാന്തരപ്പെടുത്തുവാൻ പരിശുദ്ധാത്മാവ് തമ്മിൽ സഹായിക്കുന്നു എന്ന് ഉദ്ബോധിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പ
 
പെന്തക്കുസ്താ ദിവസം ശ്ലീഹന്മാരുടെ ജീവിതത്തിൽ ദൈവാത്മാവ് അസാധാരണമായവിധം നടത്തിയ  ഇടപെടലിനെ കുറിച്ചും   ലിയോ പതിനാലാമൻ പാപ്പ വിശ്വാസികളെ ഓർമിപ്പിച്ചു.

ശ്ലീഹന്മാരിൽ ഇറങ്ങിവന്നതുപോലെതന്നെ പരിശുദ്ധ റൂഹാ നമ്മുടെമേൽ ഇറങ്ങിവന്ന് നമ്മുടെ ആന്തരികചങ്ങലകൾ തകർക്കുകയും ഭയങ്ങളിൽനിന്നും  മാനസികക്ഷതങ്ങളിൽനിന്നും, ഹൃദയകാഠിന്യത്തിൽനിന്നും  നമ്മെ സുഖപ്പെടുത്തി രൂപാന്തരപ്പെടുത്തുകയും ചെയ്യുമെന്നും പാപ്പാ പറഞ്ഞു . റൂഹായുടെ സാന്നിധ്യം ജീവിതത്തെ പുതിയ കാഴ്ചപ്പാടിൽ കാണാനും ഉത്ഥിതന്റെ നിരന്തര സാമീപ്യത്തിൽ ജീവിക്കാനും നമ്മെ സഹായിക്കുമെന്നും പരിശുദ്ധപിതാവ് ചൂണ്ടിക്കാട്ടി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m