സർക്കാർ മദ്യശാലകളോട് ഉദാര സമീപനമാണു സ്വീകരിക്കുന്നതെന്നും, സംസ്ഥാന സർക്കാർ തുടരുന്നത് അപകടകരമായ മദ്യനയമാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃസമ്മേളനം.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ 26ന്, കേരള കത്തോലിക്ക സഭയുടെ ആഹ്വാനമനുസരിച്ച് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ പ്രതിജ്ഞയും അസംബ്ലി സന്ദേശങ്ങളും നൽകും. 25ന് സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ നടക്കും. 24ന് സമിതിയുടെ സംസ്ഥാന വാർഷിക ജനറൽബോഡി സമ്മേളനം പാലാരിവട്ടം പിഒസിയിൽ നടക്കും.
നേതൃയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ബിഷപ് ഡോ. യു ഹാനോൻ മാർ തെയോഡോഷ്യസ് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m