ലോസ് ആഞ്ചല്‍സിലെ ദൈവാലയങ്ങളില്‍ സമാധാനത്തിനായി പ്രാര്‍ത്ഥനകള്‍ നടത്തി. ലോസ് ആഞ്ചല്‍സിലെ ദൈവാലയങ്ങളില്‍ സമാധാനത്തിനായി പ്രാര്‍ത്ഥനകള്‍ നടത്തി.
Wednesday, 11 Jun 2025 00:00 am

marianvibes

കുടിയേറ്റ റെയ്ഡുകളില്‍ പ്രതിഷേധിച്ച്  ലോസ് ആഞ്ചലസില്‍ കലാപം തുടരുന്നതിനിടെ ലോസ് ആഞ്ചല്‍സിലെ ദൈവാലയങ്ങളില്‍ സമാധാനത്തിനായി പ്രാര്‍ത്ഥനകള്‍ നടത്തി. അക്രമം അവസാനിപ്പിക്കണമെന്ന്  ആഹ്വാനം ചെയ്തുകൊണ്ട് ലോസ് ആഞ്ചല്‍സ് അതിരൂപത നേതൃത്വം നല്‍കിയ സര്‍വമത ജാഗരണ പ്രാര്‍ത്ഥനാ സമ്മേളനം കുടിയേറ്റ അയല്‍ക്കാരോട് ഐകദാര്‍ഢ്യം പ്രകടിപ്പിച്ചു.

അതേസമയം കലാപം തുടരുന്ന സാഹചര്യത്തില്‍  കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിന്റെ വിയോജിപ്പ് മറികടന്നുകൊണ്ട്  വൈറ്റ് ഹൗസ് 2,000-ത്തിലധികം നാഷണല്‍ ഗാര്‍ഡ് സൈനികരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. അക്രമപരമായ പ്രതിഷേധങ്ങള്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ തടങ്കല്‍ സൗകര്യങ്ങളുടെയും മറ്റ് ഫെഡറല്‍ സ്വത്തുക്കളുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m