മതസ്വാതന്ത്ര്യം സംരക്ഷിക്കണo,ക്രൈസ്തവ സമൂഹത്തിനെതിരെ തുടരുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണo : ഗവര്‍ണര്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കണo,ക്രൈസ്തവ സമൂഹത്തിനെതിരെ തുടരുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണo : ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ച് ക്രൈസ്തവർ.
Wednesday, 11 Jun 2025 00:00 am

marianvibes

മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ക്രൈസ്തവ സമൂഹത്തിനെതിരെ തുടരുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒറീസയിലെ ക്രൈസ്തവർ ഗവര്‍ണര്‍ക്ക് നിവേദനം സമർപ്പിച്ചു.

 സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറില്‍ ഒഡീഷയിലെ യുണൈറ്റഡ് ബിലീവേഴ്സ് കൗണ്‍സില്‍ നെറ്റ്വര്‍ക്ക് ഇന്ത്യയുടെ തലവന്‍ ബിഷപ് ഡോ. പല്ലബ് ലിമ, യുണൈറ്റഡ് മൈനോറിറ്റി ഫോറം ഒഡീഷയുടെ കണ്‍വീനര്‍ ജുഗല്‍ രഞ്ജിത്, എഴുത്തുകാരിയും രാഷ്ട്രീയക്കാരിയുമായ അമിയ പാണ്ഡവ് എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് ഒഡീഷ ഗവര്‍ണര്‍ ഹരി ബാബു കമ്പപതിക്ക് ഇന്ത്യന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്നതിനായി വിശദമായ നിവേദനം സമര്‍പ്പിച്ചത്.

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണത്തിന്റെ മറവില്‍ ഒഡീഷയിലെ ക്രിസ്ത്യാനികളെ ലക്ഷ്യമാക്കി നടക്കുന്ന ആക്രമണങ്ങള്‍, പാസ്റ്റര്‍മാര്‍ക്കെതിരായ വ്യാജ കേസുകള്‍, പള്ളികള്‍ നശിപ്പിക്കല്‍ എന്നിവ അടിയന്തരമായി തടയണമെന്ന് നിവേദനത്തില്‍  ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തുടനീളം ക്രിസ്ത്യാനികള്‍ നടത്തുന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ പതിവായി തടസപ്പെടുത്തുന്നതും നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചു.

ഒഡീഷയിലെ നവരംഗ്പുര ജില്ലയിലെ ക്രൈസ്തവ ഗോത്ര സമൂഹങ്ങള്‍ക്ക് ശവസംസ്‌കാര അവകാശങ്ങള്‍ നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്നതാണ് നിവേദനത്തിലെ മറ്റൊരു പ്രധാന ആവശ്യം

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0