അഹമ്മദാബാദ് വിമാന ദുരന്തം ദുഃഖവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി. അഹമ്മദാബാദ് വിമാന ദുരന്തം ദുഃഖവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി.
Saturday, 14 Jun 2025 00:00 am

marianvibes

ദുഃഖവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി. ദുരന്തത്തിന് ഇരകളായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ഭാരതത്തില്‍ ഉടനീളമുള്ള കത്തോലിക്കാ വിശ്വാസികളോട് സിബിസിഐ ആഹ്വാനം ചെയ്തു.

അഗാധമായ ദുഃഖത്തിന്റെയും നഷ്ടത്തിന്റെയും ഈ മണിക്കൂറുകളില്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ അവരോടൊപ്പമുണ്ട്. അപകടത്തില്‍ പരിക്കേറ്റവര്‍ വേഗത്തിലും പൂര്‍ണ്ണമായും സുഖം പ്രാപിക്കട്ടെ. സംഭവസ്ഥലത്തെ രക്ഷാപ്രവര്‍ത്തകരുടെ തുടര്‍ച്ചയായ ശ്രമങ്ങളെ മനസിലാക്കുന്നു. മരിച്ചവരുടെ നിത്യ ശാന്തിയ്ക്കും, ദുഃഖിതര്‍ക്ക് ആശ്വാസത്തിനും, പരിക്കേറ്റവര്‍ക്ക് ശക്തിയും രോഗശാന്തിയും ലഭിക്കുന്നതിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും സിബിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു .