ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔന്‍ ലിയോ 14-ാം മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔന്‍ ലിയോ 14-ാം മാര്‍പാപ്പയെ സന്ദര്‍ശിച്ചു.
Sunday, 15 Jun 2025 00:00 am

marianvibes

ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔന്‍ വത്തിക്കാനിലെത്തി ലിയോ 14-ാം മാര്‍പാപ്പയെ സന്ദര്‍ശിച്ചു. മാര്‍പാപ്പയുമായുള്ള സ്വകാര്യ സംഭാഷണത്തില്‍, മുഴുവന്‍ മിഡില്‍ ഈസ്റ്റ് മേഖലയിലും സമാധാനം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ചചെയ്തു. മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം വളര്‍ത്തിക്കൊണ്ട് രാജ്യത്ത്  സാമ്പത്തികരാഷ്ട്രീയ സ്ഥിരത കൈവരിക്കാനാകുമെന്ന പ്രതീക്ഷ ചര്‍ച്ചയില്‍ ഉരിത്തിരിഞ്ഞു.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. ലബനനുമായുള്ള വത്തിക്കാന്റെ സഹകരണത്തെക്കുറിച്ചും, ലെബനന്‍ സമൂഹത്തിലുള്ള കത്തോലിക്കാ സഭയുടെ പരമ്പരാഗതമായുള്ള പങ്കിനെക്കുറിച്ചും സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യപ്പെട്ടതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് അറിയിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m