ഗര്‍ഭനിരോധന ഇന്‍ജക്ഷനുകള്‍ ബ്രെയിന്‍ ട്യൂമറിന് കാരണമാകുo: കമ്പനിക്കെതിരെ കേസ് നൽകി ഗര്‍ഭനിരോധന ഇന്‍ജക്ഷനുകള്‍ ബ്രെയിന്‍ ട്യൂമറിന് കാരണമാകുo: കമ്പനിക്കെതിരെ കേസ് നൽകി
Tuesday, 17 Jun 2025 00:00 am

marianvibes

ഇന്‍ജക്ഷന്‍ വഴിയുള്ള ഗര്‍ഭനിരോധന മരുന്നുകള്‍ സ്ത്രീകളില്‍ ബ്രെയിന്‍ ട്യൂമറുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി   ഫ്രഞ്ച് ഗവേഷണ പഠനം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ. ഇതേ  തുടര്‍ന്ന് അമേരിക്കയിലും  യുകെയിലുമുള്ള  സ്ത്രീകള്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ‘ഫൈസര്‍’ മരുന്ന് കമ്പനിക്കെതിരെ കേസ് ഫയല്‍ ഫയൽ ചെയ്തു.

പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ ഫൈസറിന്റെ ഡെപ്പോപ്രൊവേര എന്ന ഗര്‍ഭനിരോധന മരുന്നിലുള്ള ‘മെഡ്രോക്‌സിപ്രോജസ്റ്ററോണ്‍’ തലച്ചോറില്‍ ട്യൂമര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
ഫൈസറിനും ഡെപ്പോപ്രൊവേരയുടെ മറ്റ് ജനറിക് നിര്‍മ്മാതാക്കള്‍ക്കും ഈ  മരുന്നിന്റെ അപകടസാധ്യതയെക്കുറിച്ച് അറിയാമായിരുന്നുവെന്നും, ഉപഭോക്താക്കള്‍ക്കു  വേണ്ടത്ര മുന്നറിയിപ്പ് നല്‍കുന്നതിലും സുരക്ഷിതമായ ബദലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലും കമ്പനികള്‍ പരാജയപ്പെട്ടുവെന്നും ഗര്‍ഭ നിരോധന മരുന്ന് കമ്പനിക്കെതിരെ സമര്‍പ്പിച്ച പത്രക്കുറിപ്പില്‍ പറയുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0