കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു.
Wednesday, 18 Jun 2025 00:00 am

marianvibes

സുഡാനിലെ നോർത്ത് ഡാർഫർ സംസ്ഥാന തലസ്ഥാനമായ എൽ ഫാഷറില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. 2023 ഏപ്രിൽ മുതൽ ഉപരോധത്തിലിരിക്കുന്ന നഗരത്തിൽ അർദ്ധസൈനിക സേന നടത്തിയ ആക്രമണത്തിൽ ഇടവക വികാരിയായി സേവനം ചെയ്യുകയായിരിന്ന ഫാ. ലൂക്ക ജോമോയാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിനിടെ കൊല്ലപ്പെട്ട ആദ്യത്തെ കത്തോലിക്കാ വൈദികനാണ് ഫാ. ലൂക്ക. എൽ ഒബൈദ് രൂപത വൈദികന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചു.

വൈദികനും മറ്റ് രണ്ട് യുവാക്കളും വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഇവരുടെ ആത്മശാന്തിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഭാനേതൃത്വം ആഹ്വാനം നല്‍കി. ഏകദേശം രണ്ട് വർഷമായി നഗരം അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ ഉപരോധത്തിൽ തുടരുകയായിരിന്നുവെന്ന് പ്രാദേശിക വൃത്തങ്ങൾ വിശദീകരിച്ചു. സമീപ മാസങ്ങളിൽ, ബോംബാക്രമണങ്ങളും മിലിറ്ററി ആക്രമണങ്ങളും രൂക്ഷമായിയിരിന്നു. ഇത്തരത്തില്‍ നടന്ന ആക്രമണങ്ങള്‍ക്കിടെയാണ് യുവവൈദികന്‍ ദാരുണമായി കൊല്ലപ്പെട്ടത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m