യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം” പന്ത്രണ്ടാം പിയൂസ് പാപ്പായുടെ വാക്കുകൾ വീണ്ടും ആവർത്തിച്ച് യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം” പന്ത്രണ്ടാം പിയൂസ് പാപ്പായുടെ വാക്കുകൾ വീണ്ടും ആവർത്തിച്ച് ലിയോ പതിനാലാമൻ പാപ്പാ
Thursday, 19 Jun 2025 00:00 am

marianvibes

യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കുമെതിരെ ശബ്ദമുയർത്തി ലിയോ പതിനാലാമൻ പാപ്പാ. ജൂൺ 18 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസരത്തിലാണ്, ലോകത്തിന്റെ വിവിധയിടങ്ങളിൽ നടന്നുവരുന്ന സംഘർഷങ്ങളെയും യുദ്ധങ്ങളെയും കുറിച്ച് പാപ്പാ അപലപിച്ചത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് പന്ത്രണ്ടാം പിയൂസ് പാപ്പാ പറഞ്ഞ, "സമാധാനം കൊണ്ട് നമുക്കൊന്നും നഷ്ടമാകുന്നില്ല, എന്നാൽ യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം" എന്ന വാക്കുകൾ ആർത്തിച്ചുകൊണ്ടാണ് ലിയോ പതിനാലാമൻ പാപ്പാ യുദ്ധമെന്ന തിന്മയ്‌ക്കെതിരെ മനുഷ്യമനഃസാക്ഷിയെ ഉദ്ബോധിപ്പിച്ചത്.

ഉക്രൈൻ, ഇറാൻ, ഇസ്രായേൽ, ഗാസാമുനമ്പ് തുടങ്ങി, യുദ്ധങ്ങൾ അരങ്ങേറുന്ന ലോകത്തിന്റെ വിവിധയിടങ്ങളിൽനിന്നുയരുന്ന വിലാപം സഭയുടെ ഹൃദയത്തെ മുറിവേൽപ്പിക്കുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. യുദ്ധങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുകയെന്ന പരിതാപകരമായ അവസ്ഥയെക്കുറിച്ചും പാപ്പാ അപലപിച്ചു. ശക്തവും സങ്കീർണവുമായ ആയുധങ്ങളോടുള്ള ആകർഷണത്തിൽപ്പെടരുതെന്ന് ഓർമ്മിപ്പിച്ച പാപ്പാ,  അത്തരം പ്രലോഭനങ്ങളെ തള്ളിക്കളയാൻ നമുക്കാകണമെന്ന് ആഹ്വാനം ചെയ്തു.

ഇക്കാലത്തെ യുദ്ധങ്ങളിൽ വിവിധ തരങ്ങളിലുള്ള ശാസ്ത്രസാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ആയുധങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ, മുൻകാലങ്ങളെക്കാൾ ഏറെ വലിയ ക്രൂരതയിലേക്കാണ് നാം നയിക്കപ്പെടുന്നതെന്ന് രണ്ടാം വത്തിക്കാൻ കൗൺസിലിലെ “ഗൗദിയും എത് സ്‌പേസ്” (n.79) ഉദ്ധരിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു.

"യുദ്ധം എപ്പോഴും ഒരു പരാജയമാണെന്ന" ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ലിയോ പതിനാലാമൻ പാപ്പാ ആവർത്തിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m