ചെല്ലാനത്തെ മനുഷ്യരുടെ ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിക്കണം.:മാർ റാഫേൽ തട്ടിൽ പിതാവ് ചെല്ലാനത്തെ മനുഷ്യരുടെ ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിക്കണം.:മാർ റാഫേൽ തട്ടിൽ പിതാവ്
Thursday, 19 Jun 2025 00:00 am

marianvibes

രൂക്ഷമായ കാലാവർഷക്കെടുതിയും കടലാക്രമണവുംമൂലം ഭവനരഹിതരും ജീവിതമാർഗംതന്നെ വഴിമുട്ടിയവരുമായ ചെല്ലാനത്തെ മനുഷ്യരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനും അവർക്കു സുരക്ഷിതമായ താമസസൗകര്യങ്ങൾ ഒരുക്കാനും സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും സീറോ മലബാർസഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് .

  ചെല്ലാനം നിവാസികൾ അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് ഓരോ വർഷവും താൽക്കാലിക പരിഹാരമാർഗങ്ങള് സ്വീകരിക്കുന്നതുകാരണമാണ് വർഷങ്ങളായിട്ടും ദുരിതത്തിന് അറുതിവരാത്തതെന്നും അതിനാൽ പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായമറിഞ്ഞു ശാശ്വതമായ പരിഹാരമാർഗങ്ങൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കാൻ തെരുവിലിറങ്ങേണ്ടിവരുന്ന മനുഷ്യർ സങ്കടപ്പെടുത്തുന്ന കാഴ്ചയാണെന്നും ഇത്രമേൽ  നിസ്സഹായാവസ്ഥയിലേക്കു ജനങ്ങളെ തള്ളിവിടുന്ന സാഹചര്യം പരിഷ്കൃത സമൂഹത്തിൽ ഉണ്ടാവാൻ പാടില്ലാത്തതാണെന്നും മേജർ ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m