marianvibes
marianvibes
Monday, 25 Nov 2024 00:00 am
marianvibes

marianvibes

ഫ്രാൻസിലെ കോർസിക്ക ദ്വീപില്‍ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തും. ഡിസംബർ 15-ന് ദ്വീപിൻ്റെ തലസ്ഥാനമായ അജാസിയോ സന്ദർശിക്കാനുള്ള ഫ്രഞ്ച് സിവിൽ, സഭാധികാരികളുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതായി വത്തിക്കാൻ വക്താവ് മത്തയോ ബ്രൂണി സ്ഥിരീകരിച്ചു. 2014-ൽ സ്ട്രാസ്ബർഗിലേക്കും 2023-ൽ മാർസെയിലിലേക്കും നടത്തിയ യാത്രകൾക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പയുടെ 47-ാമത് വിദേശ അപ്പോസ്തോലിക യാത്രയും ഫ്രഞ്ച് പ്രദേശത്തേക്കുള്ള മൂന്നാമത്തെ സന്ദർശനവുമാണ് ഡിസംബറില്‍ നടക്കുക.

കഴിഞ്ഞ വർഷം ഫ്രാൻസിസ് പാപ്പ കർദ്ദിനാളായി വാഴിച്ച കർദ്ദിനാൾ ഫ്രാൻസിസ്-സേവിയർ ബുസ്റ്റില്ലോയുടെ നേതൃത്വത്തിലാണ് പാപ്പയ്ക്കു സ്വീകരണം ഒരുക്കുക. ദ്വീപിലെ 3,40,000 നിവാസികളിൽ 80% കത്തോലിക്കരാണ്. കോർസിക്കയുടെ തലസ്ഥാനമായ അജാസിയോയിൽ പാപ്പയെ സ്വാഗതം ചെയ്യും. ഏകദേശം 186 മൈൽ മാത്രം ദൂരമുള്ള പോപ്പിൻ്റെ ഏറ്റവും ചെറിയ അന്താരാഷ്ട്ര യാത്രകളിലൊന്നാണിത്.