marianvibes
marianvibes
Wednesday, 27 Nov 2024 00:00 am
marianvibes

marianvibes

ഞങ്ങളുടെ ജീവനും പ്രതീക്ഷയുമായ ഈശോയേ! അങ്ങ് ലോകത്തെ വിട്ടുപിരിയുന്ന സമയങ്ങളില്‍ അങ്ങേ തിരുശരീരത്തെയും തിരുരക്തത്തെയും ഞങ്ങള്‍ക്കു ഭക്ഷ്യപാനീയങ്ങളായിട്ട് തന്നരുളുന്നതിന് തിരുമനസ്സായല്ലോ. ഇതിന്‍വണ്ണമുള്ള അങ്ങേ അളവില്ലാത്ത സ്നേഹത്തെക്കുറിച്ച് മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് ദയ ചെയ്യണമേ. വിശേഷമായി മറ്റൊരാശ്വാസവുമില്ലാതെ കിടക്കുന്നവരുടെ മേല്‍ അധികമായി അനുഗ്രഹിച്ച് എല്ലാവരെയും നിത്യായുസ്സിന്‍റെ ഉറവയായിരിക്കുന്ന അങ്ങേപ്പക്കല്‍ ചേര്‍ത്തരുളണമേ.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ.

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെ മേല്‍ കൃപയായിരിക്കണമേ.

 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m